കന്യാകുമാരി - മംഗളൂരൂ സെൻട്രല്‍ റൂട്ടില്‍ സർവീസ് നടത്തുന്ന പരശുറാം എക്സ്പ്രസ് എല്‍എച്ച്‌ബി (ലിങ്ക് ഹൊഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറും.
മംഗളൂരൂ സെൻട്രല്‍-കന്യാകുമാരി - പരശുറാം എക്സ്പ്രസ് (16649) സെപ്റ്റംബർ 22 മുതലും കന്യാകുമാരി - മംഗളൂരൂ സെൻട്രല്‍ പരശുറാം എക്സ്പ്രസ് (16650) സെപ്റ്റംബർ 23 മുതലും എല്‍എച്ച്‌ബി കോച്ചുകളുമായാകും സർവീസ് നടത്തുക.
സീറ്റുകളുടെ എണ്ണം കുറയുമെന്ന തരത്തില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്കും റെയില്‍വേ വ്യക്തത വരുത്തി. പുതിയ സംവിധാനത്തിലേക്ക് മാറുന്നതോടെ യാത്രക്കാർക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം യഥാർത്ഥത്തില്‍ വർധിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

പുതിയ കോച്ച് ഘടനയില്‍ ഒരു ജനറല്‍ കോച്ച് കുറയുമെങ്കിലും, പഴയ ഐസിഎഫ് കോച്ചുകളെ അപേക്ഷിച്ച് എല്‍എച്ച്‌ബി സെക്കൻഡ് ക്ലാസ് കോച്ചുകളില്‍ കൂടുതല്‍ സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതിനാല്‍, സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടാകില്ലെന്നും സീറ്റുകളുടെ എണ്ണം വർധിക്കുമെന്നും റെയില്‍വേ അറിയിച്ചു
എല്‍എച്ച്‌ബി കോച്ചുകളിലേക്ക് മാറിയാലും ട്രെയിനില്‍ ഒരു സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ ഉള്‍പ്പെടെ 16 അണ്‍റിസർവ്ഡ് കോച്ചുകള്‍ തുടരുമെന്ന് റെയില്‍വേ അറിയിച്ചു.
എല്‍എച്ച്‌ബി കോച്ചുകളിലേക്ക് മാറിയാലും ട്രെയിനില്‍ ഒരു സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ ഉള്‍പ്പെടെ 16 അണ്‍റിസർവ്ഡ് കോച്ചുകള്‍ തുടരുമെന്ന് റെയില്‍വേ അറിയിച്ചു.