കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം, ചികിത്സാ പിഴവിൽ കേസ്
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസ് എടുത്തു.
കോഴിക്കോട് സ്വദേശി അഞ്ജു വിനീഷ് ആണ് പരാതി നൽകിയത്.
ചികിത്സ പിഴവ് ആരോപണമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിത - BNS 125 (a) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുളളത്.
സംഭവത്തിൽ ബാലവകാശ കമ്മീഷനും, വനിതാ ശിശു വികസന വകുപ്പും പ്രത്യേകമായി അന്വേഷണം നടത്തുന്നുണ്ട്.