കോട്ടയം നാഗമ്പടത്തെ റിലയൻസ് ഡിജിറ്റൽ ഷോപ്പിൽ മോഷണം; പ്രതികൾ ആയ പേരൂർ സ്വദേശി ക്രിസ്റ്റി, കുന്നന്താനം സ്വദേശി പ്രിൻസ് എന്നിവർ അറസ്റ്റിൽ.

കോട്ടയം നാഗമ്പടത്തെ റിലയൻസ് ഡിജിറ്റൽ ഷോപ്പിൽ നിന്ന്  71 ലാപ്ടോപും, 3 ഐഫോണും, 4 ഐപാഡുകളും  മോഷ്ടിച്ച ജീവനക്കാരായ ക്രിസ്റ്റി ജോസഫ്, age:-31, s/o ജോർജ് ജോസഫ്, പുത്തൻപറമ്പിൽ, , പേരൂർ, കോട്ടയം 
 പ്രിൻസ് p സിബി, age:-28, s/o സിബി ജോസഫ്, പ്ലാൻപറമ്പിൽ, കുന്നന്താനം പി ഓ, പുളിന്താനക്കര, പത്തനംതിട്ട 
 എന്നിവരെ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ IP SHO   ജെർലിൻ. വി. സ്കറിയയുടെ നേതൃത്വത്തിൽ SI ജയപ്രകാശ് N, Jr. si ശരണ്യ ,അനൂപ് PT,  രഞ്ജിത്ത്  TR, രാജീവ് , സുനു ഗോപി , ശ്രീജിത്ത്  തുടങ്ങിയവർ അടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. ബഹു. കോടതി പ്രതികളെ    കോട്ടയം ജില്ലാ ജയിലിലേക്ക്   റിമാൻഡ്  ചെയ്തു

കോട്ടയം നാഗമ്പടത്തുള്ള റിലയൻസ് ഡിജിറ്റൽ ഷോപ്പിൽ നിന്നും ഏകദേശം 60 ലക്ഷം രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് സാധനങ്ങൾ മോഷ്ടിക്കപ്പെട്ട സംഭവത്തിൽ രണ്ട് ജീവനക്കാർ പിടിയിലായി. മോഷണം നടന്ന് 73 ദിവസങ്ങൾക്ക് ശേഷമാണ് പ്രതികൾ പോലീസിന്റെ പിടിയിലാകുന്നത്. ഷോപ്പിലെ ജീവനക്കാർ തന്നെയാണ് ഈ വൻ മോഷണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
73 ലാപ് ടോപ്പും, ഐ ഫോണുകളും, ഐപാഡുകളുമാണ് കാണാതായത്. ഇതേ തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്
Previous Post Next Post