അച്ചന്‍കോവില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; അപകടത്തില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി.


കോന്നിയില്‍ അച്ചന്‍കോവില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു.

കോന്നി പി എസ് വി പി എം എച്ച്‌ എസ്‌എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഡെനീഷ് ഷിബു, സെബിന്‍ ബിനോയ് എന്നിവരാണ് മരിച്ചത്. സ്‌കൂളിന് സമീപമുള്ള പുതിയകാവ് ദേവീക്ഷേത്ര കടവിലെ ബണ്ടിന് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കോന്നി കൊന്നപ്പാറ, പയ്യനാമണ്‍ സ്വദേശികളാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. അപകടത്തില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി. മരിച്ചവരുടെ മൃതദേഹങ്ങള്‍ കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post