മിന്നല്‍ പ്രളയം; നേപ്പാളിലും ടിബറ്റിലുമായി മരണം 955 ആയി; 4,471 പേരെ കാണാതായി

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 939 ആയി ഉയർന്നു. ചൈനയിലെ ടിബറ്റില്‍ 16 പേരാണ് മരിച്ചത്.ഇതോടെ നേപ്പാളിലും ടിബറ്റിലുമായി പ്രളയത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 955 ആയി. അതേസമയം ഇരുരാജ്യങ്ങളിലുമായി 4,471 പേരെയാണ് ഇപ്പോഴും കാണാതായിരിക്കുന്നത്. ഇതോടെ നേപ്പാളിലെ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. രക്ഷാപ്രവർത്തനം ആറാം ദിവസത്തിലേക്ക് കടന്നതോടെ മരണസംഖ്യ വീണ്ടും ഉയരുകയാണ്. നേപ്പാളില്‍ മാത്രം 3,925 പേരെ കാണാതായതായാണ് ഏറ്റവും പുതിയ കണക്ക്. ഇതില്‍ 592 പേർ വിദേശ പൗരന്മാരാണ്.

പ്രളയത്തില്‍ തകർന്ന ഹൈഡ്രോപവർ പദ്ധതികളില്‍ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികളെയാണ് കാണാതായിരിക്കുന്നത്. നേരത്തെ 933 ഹൈഡ്രോപവർ ജീവനക്കാരെ കാണാതായതായി കണക്കാക്കിയിരുന്നെങ്കിലും തിങ്കളാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം ഇത് 639 ആണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. കാണാതായവരില്‍ 45 സൈനികരും 38 പൊലീസുകാരും 18 കസ്റ്റംസ്, കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ഇതിനിടെ നേപ്പാളില്‍ നിന്ന് ഒഴുകിയെത്തുന്ന നദികളില്‍ നിന്ന് 17 മൃതദേഹങ്ങള്‍ ഇന്ത്യയിലെ ഉത്തർപ്രദേശില്‍ കണ്ടെടുത്തതായി അധികൃതർ അറിയിച്ചട്ടുണ്ട്. ഇത് നേപ്പാളില്‍ ഉണ്ടായ പ്രളയത്തില്‍ മരിച്ചവരുടേതാണെന്നാണ് സംശയിക്കുന്നത്. എന്നാല്‍ ഈ മൃതദേഹങ്ങള്‍ നിലവിലെ ഔദ്യോഗിക മരണസംഖ്യയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
Previous Post Next Post