തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല, പ്രാദേശിക അവധി പ്രഖ്യാപിച്ചു.


തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ വ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സെപ്തംബർ 28 തിങ്കളാഴ്ച ജില്ലാകളക്ടർമാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലെ തദ്ദേശ സ്ഥാപന വാർഡുകളിലാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ഒൻപത് ജില്ലകളിലാണ് നിലവില്‍ അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലാകളക്ടർമാരാണ് തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും അവധി ബാധകമല്ല.

കോട്ടയം

സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ കോട്ടയം ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പാമ്പാടി ഗ്രാമപഞ്ചായത്തിലെ 10ാം വാർഡ്, മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്, കോട്ടയം ജില്ലാ പഞ്ചായത്ത് 17ാം ഡിവിഷനില്‍ ഉള്‍പ്പെടുന്ന മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 10, 12, 16,17,18,19 വാർഡുകള്‍, പായിപ്പാട് പഞ്ചായത്തിലെ 1 17 വരെ വാർഡുകള്‍, തൃക്കൊടിത്താനം പഞ്ചായത്തിലെ 1 22 വരെ വാർഡുകള്‍, വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ 21, 22 വാർഡുകള്‍ എന്നിവടങ്ങളിലാണ് അവധി. പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകള്‍ക്ക് 27, 28 തീയതികളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വെള്ളൂർ ടെക്നിക്കല്‍ സ്‌കൂളിനും ചങ്ങനാശേരി എസ്ബി ഹയർ സെക്കൻഡറി സ്‌കൂളിനും 29നും അവധിയായിരിക്കും.

Previous Post Next Post