സംസ്ഥാനത്തെ 38 വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്.

സംസ്ഥാനത്തെ 38 തദ്ദേശവാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. വാര്‍ഡ് അംഗങ്ങള്‍ എംഎല്‍എമാരായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് എട്ടിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം മൂന്ന് മുന്നണികളും തമ്മിലുളള ആദ്യ രാഷ്ട്രീയ ബലപരീക്ഷണമാണ് ഇന്ന് നടക്കുന്നത്. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ രണ്ടു കോര്‍പറേഷന്‍ വാര്‍ഡുകളുള്‍പ്പെടെ 38 തദ്ദേശ വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്.

തൃശൂര്‍ പാലക്കാട് കണ്ണൂര്‍ ജില്ലകളിലെ മൂന്ന് നഗരസഭാ വാര്‍ഡുകളിലും തിരുവനന്തപുരം , കോട്ടയം പാലക്കാട് ജില്ലകളിലെ മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ഉപതിരഞ്ഞെടുപ്പ് നടക്കും. ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലും 23 ഗ്രാമ പഞ്ചായത്തു വാര്‍ഡുകളിലും തീപാറുന്ന പോരാട്ടമാണ്.
Previous Post Next Post