പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഏർപ്പെടുത്തിയ എല്‍പിജി ബുക്കിംഗ് നിയന്ത്രണത്തില്‍ ഇളവ് വരുത്തി കേന്ദ്രസർക്കാർ .
നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എല്‍പിജി ഉപഭോക്താക്കള്‍ക്കും ഇനി 25 ദിവസത്തെ ഇടവേളയില്‍ റീഫില്‍ ബുക്ക് ചെയ്യാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.
നേരത്തെ നഗര മേഖലകളില്‍ 25 ദിവസവും ഗ്രാമീണ മേഖലകളില്‍ 45 ദിവസവുമായിരുന്നു റീഫില്‍ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള. എല്‍പിജി വിതരണത്തിലെ സമ്മർദ്ദം കുറയ്‌ക്കുന്നതിനും ലഭ്യത ഉറപ്പാക്കുന്നതിനുമായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.