ഇൻസ്റ്റാഗ്രമും ഫേസ്ബുക്കും തുറന്നാല്‍ ഇപ്പോള്‍ 1980 കാലഘട്ടമാണെന്ന് തോന്നിപ്പോകും. സോഷ്യല്‍ മീഡിയയിലെ പുതിയ തരംഗമാണ് അത്.എല്ലാവരും തങ്ങളുടെ ഫോട്ടോ നൽകി പഴയ കാലത്തേക്ക് പോകുന്ന ട്രെൻഡ് ആണ് നിറയെ.
പഴയകാലത്തെ ഫാഷനും ഹെയർസ്റ്റൈലുമൊക്കെയാണ് ഇപ്പോള്‍ വൈറല്‍. ഇന്നത്തെ ഒരു ഫോട്ടോ നല്‍കിയാല്‍ 80കളിലെ സ്റ്റൈലില്‍ ചാറ്റ്ജിപിടി പോലുള്ള എഐ ടൂളുകള്‍ തിരിച്ചുനല്‍കും. താരങ്ങളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പടെ ഈ വൈറല്‍ ട്രെൻഡ് പിന്തുടരുന്നുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി ഒ ജെ ജനീഷ്, മുൻ മന്ത്രി വി ശിവൻകുട്ടി എന്നിവരും തങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിട്ടുണ്ട്.