തൊടുപുഴ മുതലക്കോടത്ത് നവീകരണ പ്രവർത്തനങ്ങള്‍ക്കായി പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് രണ്ടു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.
പരുക്കേറ്റ 2 ഇതരസംസ്ഥാന തൊഴിലാളികളുടെ നില ഗുരുതരം. കോതമംഗലം മലയിൻകീഴ് സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്.
കെട്ടിടത്തിന് നവീകരണ പ്രവർത്തനങ്ങള്‍ നടക്കുന്നതിനിടയാണ് സ്ലാബ് തകർന്ന് വീണത്. ഉടൻ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങളില്‍ പെട്ട തൊഴിലാളികളാണ് മരിച്ചത്.സംഭവംനടക്കുമ്പോള്‍ 4 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അതില്‍ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റുകയും ഒരാളെ സ്ലാബിന്റെ അടിയില്‍ കുടുങ്ങി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.