നടുറോഡില്‍ കാറില്‍ പാട്ടുവച്ച് ഡ്രൈവറുടെ സുഖനിദ്ര; ഗതാഗതകുരുക്ക്; കാര്‍ കുലുക്കി യുവാവിനെ ഉണര്‍ത്തി നാട്ടുകാര്‍, സംഭവം കോട്ടയം ആതിരമ്പുഴയിൽ.

കോട്ടയം: കോട്ടയം അതിരമ്പുഴ പള്ളി ജങ്ഷന് സമീപം നടുറോഡില്‍ കാര്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍ ഉറങ്ങുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മോട്ടോര്‍വാഹന വകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം. ഡ്രൈവിങ്ങിനിടെ ക്ഷീണം തോന്നിയതിനെ തുടര്‍ന്ന് യുവാവ് റോഡിന് നടുവില്‍ത്തന്നെ വാഹനം നിര്‍ത്തി ഉറങ്ങുകയായിരുന്നു.

കാറിനുള്ളില്‍ ഉച്ചത്തില്‍ പാട്ട് വച്ചിട്ടുണ്ടായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെയുള്ള നിരവധിയേറെ വാഹനങ്ങള്‍ വഴിയരികില്‍ കുടുങ്ങി വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മറ്റ് വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഏറെനേരം വിളിച്ച് ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് നാട്ടുകാര്‍ കാര്‍ ശക്തിയായി കുലുക്കി ഡ്രൈവറെ ഉണര്‍ത്തിയത്. പെട്ടെന്ന് ഞെട്ടിയുണര്‍ന്ന യുവാവ് പരിഭ്രാന്തനായി ചുറ്റും നോക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.




Previous Post Next Post