പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധ ഭീതി; ഇറാന്റെ റോക്കറ്റ് കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കൻ ആക്രമണം, തിരിച്ചടിച്ച്‌ ഇറാൻ.

ഇടവേളക്ക് ശേഷം പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധ ഭീതി. ഇറാന്‍റെ അധീനതയിലുള്ള ഹോര്‍മുസിലെ ലാറഖ് ദ്വീപിലേക്ക് അമേരിക്ക ആക്രമണം നടത്തി.റോക്കറ്റ് കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രല്‍ കമാൻഡ് സ്ഥിരീകരിച്ചു. അമേരിക്കൻ ആക്രമണത്തില്‍ സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടുവെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അറിയിച്ചു. ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഐആ‌ർജിസി മുന്നറിയിപ്പ് നല്‍കിയ തിരിച്ചടിയായി ജോർദാനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഐആർജിസി പിന്നീട് അറിയിച്ചു. ഇരുപക്ഷവും ആക്രമണം ആരംഭിച്ചതോടെ എണ്ണവിലയിലും വർധിച്ചു. എണ്ണവിലയില്‍ രണ്ട് ശതമാനത്തിലധികം വർധനയുണ്ടായി. ബ്രെന്റ് ക്രൂഡ് ഓയില്‍ വില വീണ്ടും ബാരലിന് 90 ഡോളറിന് മുകളിലെത്തി.അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തിനിടെ ഇറാൻ പ്രസിഡന്റും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച്ച ഇന്ന് നടക്കാനിരിക്കെയാണ് അമേരിക്കയുടെ ആക്രമണം. കൂടിക്കാഴ്ചയില്‍ അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തോട് റഷ്യൻ നിലപാട് നിർണായകമാകും. എതിരാളികള്‍ക്ക് സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന് ഇറാൻ പ്രതിരോധ മന്ത്രി ആവർത്തിച്ചു.

അമേരിക്കയുമായി കരാറിലെത്തിയാലും, ആണവായുധം നിർമ്മിക്കാൻ ശ്രമിച്ചാല്‍ ഇറാനെ ആക്രമിക്കുമെന്ന് ഇസ്രയേല്‍ പറഞ്ഞു. കിർഗിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയാണ് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുക. റഷ്യയിലെ ഇറാൻ അംബാസഡർ കാസെം ജലാലിയെ ഉദ്ധരിച്ച്‌ ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ ആണ് ഈ വിവരം പുറത്തുവിട്ടത്. പുടിനുമായി പെസെഷ്കിയാൻ നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്.
Previous Post Next Post