സ്റ്റാൻഡില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിനുള്ളില്‍ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍.

പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നൊച്ചാട് സ്വദേശി ഹരീഷ് (മോനൂട്ടൻ-40) ആണ് മരിച്ചത്.

പേരാമ്പ്ര വടകര ചാനിയംകടവ് റൂട്ടില്‍ സർവീസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവറാണ്

സ്റ്റാൻഡില്‍ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളില്‍ ഇന്ന് രാവിലെയാണ് ഹരീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് ബസ്സില്‍ തന്നെ ഇയാള്‍ കിടന്നുറങ്ങി എന്നാണ് പ്രാഥമിക വിവരം.

വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. തുടർന്ന് മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post