പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്ത് സ്ഥിരം ദുരന്ത നിവാരണ സംവിധാനം നടപ്പാക്കുമെന്നും ഇതിൻ്റെ ആദ്യ പദ്ധതി പത്തനംതിട്ടയില്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
സംസ്ഥാന സർക്കാർ പൂർണമായ അധികാരം ജില്ലാ ഭരണകൂടത്തിന് നല്‍കിയിട്ടുണ്ടെന്നും, ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് എത്ര രൂപ വേണമെങ്കിലും ചെലവാക്കാനുള്ള അധികാരം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളം ഒഴിഞ്ഞ് തിരിച്ച് വീടുകളിലേക്ക് പോകുമ്പോള്‍ വെള്ളം കയറിയ വീടുകള്‍ക്ക് 10,000 രൂപ അടിയന്തര ധനസഹായമായി നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രളയക്കെടുതിയില്‍ അകപ്പെട്ട ജനങ്ങള്‍ക്ക് സർക്കാരിൻ്റെ ഈ ധനസഹായ പ്രഖ്യാപനം വലിയ ആശ്വാസമാണ് നല്‍കുന്നത്.