സ്വര്‍ണം ഇടിഞ്ഞുവീണു; ഇന്ന് വന്‍ വിലക്കുറവ്,പവന്‍ വില അറിയാം.

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വിലക്കുറവ്. സമീപകാലത്ത് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഒറ്റത്തവണ ഇടിവാണിത്.എല്ലാ സീമകളും കടന്ന് സ്വര്‍ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇത്രയും വലിയ വിലക്കുറവ് പ്രതീക്ഷിച്ചതല്ല. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്താന്‍ പോകുന്നു എന്ന വിവരം ലഭിച്ചതോടെ നിക്ഷേപകര്‍ സ്വര്‍ണത്തെ കൈവിട്ടതാണ് വില കുറയാന്‍ കാരണം.

എന്നാല്‍ ഈ വിലക്കുറവ് സ്ഥിരമാണ് എന്ന് പ്രതീക്ഷിക്കരുത്. നേരിയ തോതിലുള്ള ഇടിവിന് ഇനിയും സാധ്യതയുണ്ടെങ്കിലും തിരിച്ചുകയറിയേക്കാം. അമേരിക്കന്‍ ഡോളര്‍ കരുത്ത് കൂടുകയാണ്. ഡോളര്‍, ബാങ്ക് നിക്ഷേപം, യുഎസ് കടപത്രങ്ങള്‍ എന്നിവ ആകൃഷ്ടമായി എന്നതാണ് ഫെഡ് റിസര്‍വ് ചെയര്‍മാന്റെ പ്രസംഗത്തോടെ സംഭവിച്ച മാറ്റം. ഇതോടെ കേരളത്തില്‍ വലിയ തോതില്‍ വില മാറ്റം സംഭവിച്ചു.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 265 രൂപയും കുറഞ്ഞു. എന്നാല്‍ വെള്ളിയുടെ വിലയില്‍ ഇന്ന് കാര്യമായ മാറ്റമില്ല. ഗ്രാമിന് 260 രൂപയാണ് വില, 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 116040 രൂപയാണ്. ഗ്രാമിന് 14505 രൂപയും. വലിയ കുതിപ്പ് നടത്തി സ്വര്‍ണം ആശങ്കപ്പെടുത്തുന്നതിനിടെ ഇന്ന് സംഭവിച്ച വില ഇടിവ് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷയാണ്.
Previous Post Next Post