രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന പാലാ നഗരസഭയില്‍ ഇന്ന് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നടക്കും.
എല്‍ഡിഎഫിന്റെ പിന്തുണയുള്ള യുഡിഎഫ് വിമത മായ രാഹുലും യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി റിയ ബിനോ ചീരാംകുഴിയും തമ്മിലാണ് മത്സരം.രാവിലെ പതിനൊന്ന് മണിക്കാണ് വോട്ടെടുപ്പ്.
നഗരസഭ എട്ടാം വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറാണ് റിയ ബിനോ ചീരാംകുഴി.നിലവില്‍ ഒമ്പത് കൗണ്‍സിലര്‍മാരാണ് യുഡിഎഫിനൊപ്പമുള്ളത്. ഇതില്‍ മൂന്നുപേര്‍ സ്വതന്ത്രരായി വിജയിച്ച പുളിക്കക്കണ്ടം കുടുംബാംഗങ്ങളാണ്.ഇവരുമായി ചര്‍ച്ച നടത്തിയാണ് റിയ ബിനോയെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് തീരുമാനിച്ചത്.