സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ഓണസമ്മാനം ; 4 കിലോ അരി വിതരണം ചെയ്യും, 21ന് ഓണാഘോഷം : മന്ത്രി എൻ. ഷംസുദ്ദീൻ.

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ഓണസമ്മാനം ; 4 കിലോ അരി വിതരണം ചെയ്യും, 21ന് ഓണാഘോഷം : മന്ത്രി എൻ. ഷംസുദ്ദീൻ
ഓഗസ്റ്റ് 21 ന് സ്‌കളുകളിൽ ഓണാഘോഷം നടക്കും. 

ഓഗസ്റ്റ് 31 ന് സ്കൂള്‍ തുറക്കും. ഓണാഘോഷ ദിവസം യൂണിഫോം നിർബന്ധം ഇല്ല. 4 കിലോ അരി സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

ആലപ്പുഴയില്‍ ഉണ്ടായത് ഒറ്റപ്പെട്ട സംഭവം. കുട്ടികളില്‍ അക്രമവാസന കുട്ടികളില്‍ വർധിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. തുടർന്ന് ഉള്ള വർഷങ്ങളില്‍ ഇങ്ങനെ ഉള്ള കാര്യങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ കഴിയുമോ എന്ന് പരിശോധിക്കും. അത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളുകളില്‍ ലഹരിക്ക് എതിരായ തൂഫാൻ ഓപ്പറേഷൻ സംഘടിപ്പിക്കും. സ്കൂളുകളില്‍ വണ്‍ മില്യണ്‍ തൂഫാൻ ഗോള്‍ എന്ന ക്യാമ്പയിൻ നടന്നു. ലഹരിവിരുദ്ധ പോരാട്ടത്തിന് സ്കൂളുകള്‍ പിന്തുണ നല്‍കി. SIET ലഹരിക്ക് എതിരായി ഭാഗമാകുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Previous Post Next Post