എസ്‌എച്ച്‌ഒ നേരിട്ട് അന്വേഷിക്കണം; ബാല പീഡന പരാതികളില്‍ എഡിജിപി നിര്‍ദേശം.

കുട്ടികള്ക്കെതിരേയുള്ള പീഡന പരാതികളില് എസ്‌എച്ച്‌ഒമാര് നേരിട്ട് ഇടപെടണമെന്നും അത്തരമൊരു പരാതി പോലീസ് സ്റ്റേഷനില് എത്തുമ്പോള് ഉടനടി നടപടി ഉറപ്പാക്കണമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയന് ജില്ലാ പോലീസ് മേധാവികള്ക്കും കമ്മീഷണര്മാര്ക്കും നിര്ദേശം നല്കി.

ഒരു പരാതി ലഭിച്ചാല് ഉടന് വനിതാ പോലീസ് ഉദ്യോഗസ്ഥയോടൊപ്പം എസ്‌എച്ച്‌ഒയും ഫീല്ഡ് വെരിഫിക്കേഷന് നടത്തണം. കുട്ടിയുടെ സുരക്ഷയും ക്ഷേമവും ഉദ്യോഗസ്ഥന് വിലയിരുത്തുകയും ആവശ്യമായ എല്ലാ നിയമപരവും സംരക്ഷണപരവുമായ നടപടികള് സ്വീകരിക്കുകയും കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ തുടര്ച്ചയായ തുടര്നടപടികള് ഉറപ്പാക്കുകയും വേണമെന്നും എഡിജിപി നല്കിയ നിര്ദേശത്തില് പറയുന്നു.കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരാതികള് ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് ഉറപ്പാക്കാന് അധികാരപരിധിയിലുള്ള പോലീസ് സ്റ്റേഷനുകള് ഇടയ്ക്കിടെ പരിശോധിക്കണമെന്നും എഡിജിപി നിര്ദേശിച്ചു. കേസുകളില് അശ്രദ്ധയോ കാലതാമസമോയുണ്ടായോ എന്ന് തിരിച്ചറിയാനും ആവശ്യമായ മേല്നോട്ട നിര്ദേശങ്ങള് നല്കാനും കുട്ടികളുടെ സംരക്ഷണ നിയമങ്ങളും വകുപ്പുതല നിര്ദേശങ്ങളും കര്ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും റേഞ്ച് ഡിഐജിമാരോടും സോണ് ഐജിപിമാരോടും നിര്ദേശം നല്കിയിട്ടുണ്ട്.
Previous Post Next Post