നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട ഇന്ന് തുറക്കും; പത്തനംതിട്ടയില്‍ ഓറഞ്ച് അല‌ര്‍ട്ട്, യാത്ര കഴിവതും ഒഴിവാക്കണമെന്ന് അധികൃതര്‍.

നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. കഴിഞ്ഞ ദിവസം പെയ്ത അതിതീവ്ര മഴയെത്തുടർന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചിരുന്നു.വെള്ളിയാഴ്ച രാത്രിയോടെ ആരംഭിച്ച കനത്ത മഴയെ തുടർന്ന് പത്തനംതിട്ട റാന്നിയില്‍ രൂക്ഷമായ മഴക്കെടുതിയാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. 2018ലെ പ്രളയ സമാനമായ സാഹചര്യമായിരുന്നു ശനിയാഴ്ച ദിവസം റാന്നി നേരിട്ടത്. പമ്പയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് റാന്നിയിലെ ജനവാസ മേഖലകളിലും ടൗണിലും വെള്ളം കയറിയിരുന്നു. ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്ലെല്ലാം വെള്ളം കയറി.റാന്നി-വടശ്ശേരിക്കര റോഡ് ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളില്‍ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായും തടസപ്പെട്ടിരുന്നു. മണിമലയാറും സമാനമായ രീതിയില്‍ കരകവിഞ്ഞൊഴുകിയിരുന്നു. ജില്ലയിലെ ആറന്മുള ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന മേഖലകളും വെള്ളത്തിനടിയിലായി.
Previous Post Next Post