സംസ്ഥാനത്തെ ഓണക്കാല റേഷൻ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. ആഘോഷകാലത്തെ വിലക്കയറ്റം തടയാൻ സർക്കാർ വിപണിയില്‍ ഫലപ്രദമായി ഇടപെടുമെന്നും, അരിയുടെ ലഭ്യത ഉറപ്പാക്കാൻ പ്രത്യേക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ 3 പാക്കറ്റ് ആട്ട പാക്കറ്റൊന്നിന് 7 രൂപ നിരക്കില്‍ ലഭിക്കും. ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. സ്റ്റോക്ക് ലഭ്യമാകുന്നതനുസരിച്ച് ഗോതമ്പിന് പകരം ആട്ട കിലോയ്ക്ക് 9 രൂപ നിരക്കില്‍ നല്‍കും.
കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപയ്ക്കും, 3 കിലോ അരി 10.90 രൂപ നിരക്കിലും ലഭിക്കും. കൂടാതെ 2 കിലോ സ്‌പെഷ്യല്‍ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിലും, താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് കാർഡൊന്നിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കും.
7 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും, സ്‌പെഷല്‍ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും ലഭിക്കും. സ്റ്റോക്കിനനുസരിച്ച് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ വാങ്ങാം.
2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും, 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിലും ലഭിക്കും. പരമാവധി 1 കിലോ ആട്ട 17 രൂപയ്ക്ക് ലഭ്യമാക്കും.
വെള്ള, നീല, തവിട്ട് കാർഡുകള്‍ക്ക് അധികവിഹിതമായി പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കില്‍ ഈ മാസം 10 മുതല്‍ വിതരണം ചെയ്യും