ഓണവിപണിയില്‍ പൂക്കള്‍ക്ക് പൊള്ളുന്ന വില; പൂവിളികള്‍ക്കിടയില്‍ ദൗര്‍ലഭ്യവും വിലക്കയറ്റത്തിന്റെ ആശങ്കയും.

ലയാളികളുടെ ദേശീയോത്സവമായ ഓണം വന്നണയുമ്പോള്‍ അത്തപ്പൂക്കളങ്ങളാല്‍ സമൃദ്ധമാകേണ്ട വീഥികളിലും വീടുകളിലും ഇത്തവണ പൂക്കള്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന സൂചനകളാണ് വിപണി നല്‍കുന്നത്.വിപണിയില്‍ പൂക്കള്‍ക്ക് കടുത്ത ദൗർലഭ്യം അനുഭവപ്പെടുന്നതിനൊപ്പം വരും ദിവസങ്ങളില്‍ വില ഇനിയും വർദ്ധിക്കാനാണ് സാധ്യതയെന്ന് ഈ മേഖലയിലെ വ്യാപാരികള്‍ വ്യക്തമാക്കുന്നു.

വിവിധയിനം പൂക്കളും വർണ്ണക്കാഴ്ചകളും

ഓണപ്പൂക്കളത്തിന് മാറ്റ് കൂട്ടാനായി വിവിധയിനം പൂക്കളാണ് ഇത്തവണയും കേരളത്തിലെ വിപണികളിലേക്ക് എത്തുന്നത്. പ്രധാനമായും ചെണ്ടുമല്ലി (ഓറഞ്ച്, മഞ്ഞ നിറങ്ങള്‍), വാടാമല്ലി, അരളിപ്പൂക്കള്‍ (പിങ്ക്, ചുവപ്പ്, വെള്ള) എന്നിവയാണ് വിപണിയില്‍ സജീവമായിട്ടുള്ളത്. ഇതിനുപുറമെ വെള്ള, മഞ്ഞ നിറങ്ങളിലുള്ള ജമന്തിപ്പൂക്കള്‍, വയലറ്റ് നിറത്തിലുള്ള ആസ്റ്റർ, മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള ബട്ടണ്‍ റോസുകള്‍ എന്നിവയ്ക്കും വലിയ ആവശ്യക്കാരുണ്ട്. പൂക്കളത്തിന്റെ മധ്യഭാഗം മനോഹരമാക്കാൻ ഉപയോഗിക്കുന്ന സണ്‍ഫ്ലവർ, ഡാലിയ, താമര എന്നിവയും ഇത്തവണ വിപണിയിലുണ്ട്. പൂക്കളത്തിന് ഭംഗി കൂട്ടുന്നതിനായി സൈപ്രസ് (Cypress), ചൗക്ക (Chowka), പോഡോ (Podo) തുടങ്ങിയ പച്ചിലകളും വിപണിയില്‍ ലഭ്യമാണ്.
Previous Post Next Post