വന്ദേമാതരം ആലപിക്കുന്നത് തടയാൻ ശ്രമിച്ചെന്ന പരാതി: സോണിയാഗാന്ധിക്കെതിരെ കേസെടുക്കാൻ നിയമസഹായം തേടി പൊലീസ്

എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനത്തില്‍ വന്ദേമാതരം ആലപിക്കുന്നത് തടയാൻ ശ്രമിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പൊലീസ് സ്റ്റേഷനില്‍ പരാതികള്‍ ലഭിച്ചിരുന്നു.

ഡല്‍ഹിയിലും ബംഗളൂരുവിലും മംഗളൂരുവിലുമാണ് സോണിയയ്‌ക്കെതിരെ പരാതികള്‍ കിട്ടിയിരിക്കുന്നത്.

വന്ദേമാതരം ആലാപനത്തെ സോണിയാ ഗാന്ധി തടസപ്പെടുത്താൻ ശ്രമിച്ചെന്ന് യുവമോർച്ചയാണ് ബംഗളൂരുവില്‍ മല്ലേശ്വരം പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്. മംഗളൂരുവില്‍ ഉർവ പൊലീസ് സ്റ്റേഷനില്‍ ബിജെപി നേതാക്കളായ വികാസ് കെ, രാജഗോപാല്‍ എന്നിവരാണ് പരാതിപ്പെട്ടത്.

രാജ്യതലസ്ഥാനത്തും സോണിയക്കെതിരെ പരാതി എത്തിയിട്ടുണ്ട്. വന്ദേമാതരത്തെ അപമാനിച്ചു എന്നുള്ള ബിജെപി നല്‍കിയ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തില്ല. നിയമോപദേശം ലഭിച്ചശേഷം മാത്രമേ കേസ് രജിസ്റ്റർ ചെയ്യൂവെന്നാണ് ഡല്‍ഹി പൊലീസിന്റെ തീരുമാനം.
Previous Post Next Post