പത്തനംതിട്ടയില്‍ പത്താം ക്ലാസുകാരി ലൈംഗിക പീഡനത്തിനിരയായി; പിതാവ് ഉള്‍പ്പെടെ ഏഴ് പ്രതികള്‍.

പത്തനംതിട്ടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ലൈംഗിക പീഡനത്തിനിരയായി. കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ ഏഴുപേര്‍ പീഡിപ്പിച്ചെന്നാണ് പരാതി.
സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ഏഴ് കേസുകളിലായാണ് ഏഴ് പേരെ പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്.

പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന വാടക കെട്ടിടത്തിന്റെ ഉടമയും ഇതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനുമാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്വന്തം പിതാവില്‍ നിന്ന് പെണ്‍കുട്ടി ലൈംഗിക ചൂഷണം നേരിടുന്നത്. നിലവില്‍ പിതാവ് വിദേശത്താണ്. പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു.
മലയാലപ്പുഴ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. ഏഴ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒന്ന് പെരുനാട് പോലീസിന് കൈമാറും. സഹപാഠികളോടാണ് പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം പറഞ്ഞത്. ഇക്കാര്യം സിഡബ്ലിയുസി വഴിയാണ് പോലീസില്‍ എത്തിയത്.
Previous Post Next Post