യുപിഐ ഇടപാടുകള്‍ സൗജന്യമായി തുടരും: ധനമന്ത്രി നിര്‍മലാ സീതാരാമൻ.

യുപിഐ ഇടപാടുകളില്‍ യാതൊരുവിധ നികുതിയും ചുമത്തില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് 'നികുതി ഭേദഗതി ബില്‍' പാർലമെന്റ് പാസാക്കി.ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഉപഭോക്താക്കള്‍ക്ക് തുടർന്നും തികച്ചും സൗജന്യമായിരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യസഭയില്‍ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച ലോക്‌സഭ പാസാക്കിയ ബില്‍, ധനമന്ത്രിയുടെ ഹ്രസ്വമായ ചർച്ചയ്ക്കും മറുപടിക്കും ശേഷം രാജ്യസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. യുപിഐ ഇടപാടുകളില്‍ പുതിയ ബില്‍ യാതൊരു നികുതിയോ അധിക ചാർജോ നിർദ്ദേശിക്കുന്നില്ലെന്ന് മന്ത്രി ഉറപ്പിച്ചു പറഞ്ഞു.

'ഉപഭോക്താക്കള്‍ ഏതെങ്കിലും യുപിഐ ചാർജ് നല്‍കേണ്ടി വരുമോ? ഇല്ല. യുപിഐ ആരംഭിച്ചതുമുതല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമാണ്. എല്ലാ ഇന്ത്യക്കാരും ഒരു ഇടപാട് ചാർജും നല്‍കാതെ തന്നെ ഈ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം തുടർന്നും ഉപയോഗിക്കുന്നത് ഉറപ്പാക്കും.' സീതാരാമൻ വ്യക്തമാക്കി
Previous Post Next Post