ചായ കുടിക്കാനിറങ്ങി തിരിച്ചെത്തിയപ്പോള്‍ വണ്ടിയില്ല! തിരുവനന്തപുരത്ത് ഓട്ടംവിളിച്ച യൂബര്‍ കാറുമായി കടന്നുകളഞ്ഞ് യാത്രക്കാരൻ.


തിരുവനന്തപുരം കഠിനംകുളത്ത് ഓട്ടംവിളിച്ച യൂബർ കാർ തട്ടിയെടുത്ത് യാത്രക്കാരൻ. പുതുക്കുറിച്ചി സ്വദേശിയായ സുഹൈല്‍ കനിയാണ് ആറ്റിങ്ങല്‍ സ്വദേശി സജിയുടെ കാറുമായി രക്ഷപ്പെട്ടത്.

ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയത്താണ് ഇയാള്‍ കാറെടുത്ത് രക്ഷപ്പെട്ടത്. കാർ പിന്നീട് ചെറിയതുറയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

പെരുമാതുറ ജംഗ്ഷനില്‍ പോകാനുണ്ടെന്നും രണ്ട് സുഹൃത്തുക്കള്‍ കൂടി വരാനുണ്ടെന്നും പറഞ്ഞ് വെയിറ്റ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു സുഹൈല്‍. ഇതേത്തുടർന്ന് യൂബർ ഡ്രൈവർ സജി തൊട്ടടുത്ത കടയില്‍ ചായ കുടിക്കാനായി വാഹനം നിർത്തിയിരുന്നു. ഈ സമയം നോക്കി സുഹൈല്‍ കാറെടുത്ത് കടന്നുകളയുകയായിരുന്നു. വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ കാർ പിന്നീട് ചെറിയതുറയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. നിരവധി കേസുകളില്‍ പ്രതിയാണ് സുഹൈല്‍ കനി.


Previous Post Next Post