സ്വര്‍ണ വില ഉയർന്ന് തന്നെ, ഇന്നത്തെ സ്വർണ്ണ വില അറിയാം.

ഒരാഴ്ച കൊണ്ട് കേരളത്തില്‍ ഒരു പവൻ വിലയില്‍ ഉണ്ടായത് 5960 രൂപയുടെ വർധനവാണ്. ഓഗസ്റ്റ് 17 ന് 1,14,160 രൂപയായിരുന്നു ഒരു പവന് വില. 18 ന് ഇത് 1,14, 320 രൂപയായി. എന്നാല്‍ 19 ന് വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി, വില 1,13,640 രൂപയിലെത്തി. 19 ന് ആഭരണപ്രേമികളെ അമ്പരപ്പിച്ച്‌ കൊണ്ട് 3160 രൂപ വർധിച്ച്‌ വില ഒറ്റയടിക്ക് 1,16,800 രൂപയായ. ഓഗസ്റ്റ് 21 ന് രാവിലെയും വൈകുന്നേരവും രണ്ട് തവണയായി 1680 രൂപയോളം വില വർധിച്ചു. ശനിയാഴ്ച (ഓഗസ്റ്റ് 22) മാത്രം ഗ്രാമിന് 140 രൂപയാണ് ഉയർന്നത്. നിലവില്‍ ഗ്രാമിന് 14,950 രൂപയിലാണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്, പവൻ വില 1,19 ,600 രൂപയിലും.
ഇത് പവൻ വില മാത്രമാണ്. 5 ശതമാനം അടിസ്ഥാന പണിക്കൂലിയും 3 ശതമാനം ജി എസ് ടിയും കൂടി ചേരുമ്പോള്‍ ഒരു പവൻ സ്വർണം വാങ്ങണമെങ്കില്‍ കുറഞ്ഞത് 1.29 ലക്ഷമെങ്കിലും നല്‍കേണ്ടി വരും.
Previous Post Next Post