അവധി ദിവസം നോക്കി കസ്റ്റഡിയിലെടുത്തു, ടി ജി മോഹൻദാസിന്റെ അറസ്റ്റ് വിവേചനപരമെന്ന് ബി ജെ പി.


ടി.ജി മോഹൻദാസിന്റെ അറസ്റ്റ് വിവേചനപരമെന്ന ആരോപണണവുമായി ബി.ജെ. പി. അവധി ദിവസം നോക്കി ടി.ജി മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് തികച്ചും അപലപനീയമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.

എസ് സുരേഷ് പ്രസ്താവനയില്‍ പറഞ്ഞു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചകളില്‍ നിന്നും തീരദേശ മേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ അറസ്റ്റ് നാടകം.

കേരളത്തിലെ മതമൗലിക വാദികളുടെ കൈയടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്. ടി.ജി മോഹൻദാസ് നടത്തിയ പരാമർശങ്ങള്‍ സ്വാഗതാർഹമല്ല, എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെടിവെച്ചു കൊല്ലുമെന്നടക്കം ഭീഷണി മുഴക്കിയ നിരവധി പേരാണ് കേരളത്തില്‍ യു.ഡി.എഫ് സർക്കാരിന്റെ സംരക്ഷണയില്‍ നിയമനടപടികളില്‍ നിന്ന് രക്ഷനേടി കഴിയുന്നത്. ഇത്തരക്കാർക്കെതിരെ നിരവധി പരാതികള്‍ പൊലീസില്‍ നല്‍കിയിട്ടും പ്രധാനമന്ത്രിയെ വധിക്കുമെന്ന് പറഞ്ഞവരെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. .

Previous Post Next Post