ഏറ്റുമാനൂർ പേരൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിൽ ആക്രമണം. ഹെൽമെറ്റും മാസ്കും ധരിച്ചെത്തിയ 15 അംഗ സംഘം 30 ഓളം തൊഴിലാളികളെ ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും കവർന്നു.
ഒരുലക്ഷം രൂപയും, 15 മൊബൈൽ ഫോണുകളും എടിഎം കാർഡുകൾ അടക്കമുള്ള രേഖകളു കവർന്നു.
ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് ഏറ്റുമാനൂർ പൂവത്തുംമൂട് അരയിരത്ത് പടിക്ക് സമീപം താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് അക്രമി സംഘം എത്തിയത്.
ഹെൽമെറ്റും മാസ്കും ധരിച്ച് എത്തിയ എട്ടോളം പേർ അകത്ത് കയറികാ അസം സ്വദേശികളായ തൊഴിലാളികളെ ആക്രമിച്ചപ്പോൾ 7 പേർ പുറത്ത് വാഹനങ്ങളിലടക്കം കാവൽ നിന്നു.
ആക്രമി സംഘം കയ്യിൽ ഉണ്ടായിരുന്ന പലതരം കത്തിയടക്കമുള്ള മാരകായുധങ്ങളുമായിട്ടാണ് തൊഴിലാളികളെ അടിച്ച് പരിക്കേൽപ്പിച്ചത്.
ശനിയാഴ്ച തൊഴിലാളികൾക്ക് കൂലി ലഭിക്കുമെന്ന് മനസ്സിലാക്കിയാണ് സംഘം എത്തിയതെന്നാണ് വിവരം.
പുലർച്ചെ തന്നെ ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തിയിരുന്നു. അന്വേഷണം ഊർജിതമാണെന്നും ഇവർ അറിയിച്ചു.
ഏററുമാനൂർ: പേരൂർ പൂവത്തുംമുട് ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ഗുണ്ടാ ആക്രമണവും കവർച്ചയും . 15 മൊബൈൽ ഫോണുകളും ഒന്നര ലക്ഷം രൂപയും കവർന്നു. ഏട്ടംഗ അക്രമി സംഘം ഇന്നലെ പാതിരാത്രിയിലാണ് തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തേക്ക് ഇരച്ചുകയറിയത്. പെപ്പർ സ്പ്രേയടിച്ച ശേഷം ആക്രമിച്ച് കൊളളയടിക്കുകയായിരുന്നു. ഒരാൾക്ക് പരിക്കുണ്ട്.
കോഴിക്കടയിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളി അന്നത്തെ കളക്ഷൻ കൈവശം സൂക്ഷിച്ച് പിറ്റേ ദിവസമാണ് മുതലാളിക്ക് നൽകുന്നത്. ഇക്കാര്യം അറിയാവുന്നവരാണ് ആക്രമണം ആസൂത്രണം ചെയ്തത് - അക്രമി സംഘത്തിൽ ഒരു ഹിന്ദിക്കാരനുമുണ്ടന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കോട്ടയത്തുള്ള മാലി ഹോട്ടൽ ഉടമയുടെ വാടകവീട്ടിൽ താമസിക്കുന്ന 40 അസാം സ്വദേശികളാണ് കൊള്ളയടിക്കപ്പെട്ടത്. രണ്ട് നിലകളിലായാണ് താമസം. ഏറ്റുമാനൂർ പോലീസ് കേസെടുത്തു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിസരത്തെ സി ഡി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. ബൈക്കിലും ഓട്ടോറിക്ഷയിലുമാണ് ആക്രമി സംഘം എത്തിയത്