നേപ്പാള്‍ പ്രളയ ദുരന്തം: മരണസംഖ്യ 600 കടന്നു, 1924 പേരെ കാണാനില്ല, ഇന്ത്യൻ തിരച്ചില്‍ സംഘം ദുരന്ത ഭൂമിയിലെത്തി

നേപ്പാള്‍ മിന്നല്‍ പ്രളയ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 600 കടന്നു. കാണാതായവരുടെ എണ്ണം 1924 ആയി എന്ന് നേപ്പാള്‍ സർക്കാർ അറിയിച്ചു.

നേരത്തെ ആയിരത്തോളം പേരെ കാണാതായി എന്ന കണക്കാണ് സർക്കാർ നല്‍കിയിരുന്നത്. ജലവൈദ്യുത പദ്ധതികളില്‍ പണിയെടുത്തിരുന്ന 993 പേരെ കാണാതായി. 500 ഓളം വിദേശ പൗരന്മാരെയും കണ്ടെത്താനായിട്ടില്ല. 320 ഇന്ത്യക്കാരും വിദേശ

പൗരത്വമുള്ള നൂറിലധികം ഇന്ത്യൻ വംശജരും കാണാതായവരില്‍ ഉള്‍പ്പെടുന്നു. അതേസമയം, തുരങ്കങ്ങളില്‍ തിരച്ചില്‍ നടത്താൻ വൈദഗ്ധ്യമുള്ള സംഘം ഇന്ത്യയില്‍ നിന്ന് നേപ്പാളിലെത്തി. യൂറോപ്യൻ യൂണിയനും നിരവധി രാജ്യങ്ങളും നേപ്പാളിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ടിബറ്റില്‍ നിന്ന് നേപ്പാളിലേക്ക് സുരക്ഷിതമായി കടന്ന 149 പേരുടെ പട്ടിക വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. ഗുജറാത്തില്‍ നിന്നും ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് പട്ടികയില്‍ കൂടുതലും.
Previous Post Next Post