സിഎന്‍ജി വില കൂട്ടി; കിലോഗ്രാമിന് കൂട്ടിയത് 3.98 രൂപ; വില വര്‍ധനവ് അനിവാര്യമെന്ന് ഐജിഎല്‍.

ട്ടോറിക്ഷകള്‍, ടാക്‌സികള്‍, ബസുകള്‍, ചെലവ് കുറഞ്ഞ സ്വകാര്യ വാഹനങ്ങള്‍ എന്നിവയില്‍ കൂടുതലായി ഉപയോഗിക്കുന്ന സിഎന്‍ജിയുടെ (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) വിലയില്‍ ഇന്ന് മുതല്‍ 3.89 രൂപയുടെ വര്‍ധനയുണ്ടായതായി ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് അറിയിച്ചു.ഇതോടെ, ഐജിഎല്‍ സേവനം നല്‍കുന്ന ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ സിഎന്‍ജി വില കിലോഗ്രാമിന് 86.98 രൂപയായിരിക്കും.
അന്താരാഷ്ട്ര വിപണിയില്‍ എല്‍എന്‍ജി (ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ്) വില ഉയര്‍ന്ന നിലയിലാണെന്ന് പൊതുമേഖലാ സ്ഥാപനമായ ഐജിഎല്‍ ചൂണ്ടിക്കാട്ടി. അസംസ്‌കൃത ഗ്യാസിന്റെ വിലയിലുണ്ടായ വര്‍ധനയുടെ ആഘാതം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, സിഎന്‍ജി വിതരണത്തിന്റെ തുടര്‍ച്ചയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനൊപ്പം ചെലവ് വര്‍ധനയുടെ ഒരു ഭാഗം നികത്തുന്നതിനായി കിലോഗ്രാമിന് 3.89 രൂപയുടെ വര്‍ധനവ് അനിവാര്യമായിത്തീര്‍ന്നെന്ന് കമ്പനി വ്യക്തമാക്കി.ഈ വില വര്‍ധനവിന് ശേഷവും, ഉപഭോക്താക്കള്‍ക്ക് ഏറ്റവും ലാഭകരമായ ഇന്ധന മാര്‍ഗങ്ങളിലൊന്നായി ഡല്‍ഹിയിലെ സിഎന്‍ജി വില തുടരുന്നു,' കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. 'ഇറക്കുമതി ചെയ്യുന്ന സ്‌പോട്ട് എല്‍എന്‍ജി വിലയിലുണ്ടാകുന്ന പെട്ടെന്നുള്ളതും വലിയതുമായ വര്‍ധനയുടെ ആഘാതത്തില്‍ നിന്ന് സിഎന്‍ജി ഉപഭോക്താക്കളെ വലിയൊരളവോളം സംരക്ഷിക്കാന്‍ സാധിക്കുന്നുണ്ട്,' എന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
Previous Post Next Post