സ്വർണവിലയില്‍ ചരിത്രപരമായ കുതിപ്പ്. പവന് ഒറ്റയടിക്ക് 3,160 രൂപ വർധിച്ചതോടെ ഇന്നത്തെ വിപണി വില 1,16,800 രൂപയിലെത്തി.
ഗ്രാമിന് 395 രൂപ കൂടി 14,600 രൂപയാണ് പുതിയ നിരക്ക്. ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യാന്തര വിപണിയില്‍ സ്വർണവില ഔണ്‍സിന് 4,500 ഡോളർ കടന്നതാണ് സംസ്ഥാനത്തെ വിപണിയിലും വൻ വർധനവിന് കാരണമായത്.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 325 രൂപ വർധിച്ച് 11,995 രൂപയായും പവന് 95,960 രൂപയായും ഉയർന്നിട്ടുണ്ട്. 14 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 200 രൂപ കൂടി 9,340 രൂപയിലും (പവൻ വില 74,720 രൂപ) എത്തിനില്‍ക്കുന്നു. കൂടാതെ, 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 165 രൂപ വർധിച്ച് 6,025 രൂപയും പവന് 48,200 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്; ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും പവന് 2,550 രൂപയുമാണ് നിലവിലെ വിപണി വില.