സ്വര്‍ണം താഴ്ന്നു; 22, 18 കാരറ്റ് പവന്‍, ഗ്രാം ഇന്നത്തെ സ്വര്‍ണവില അറിയാം.


കഴിഞ്ഞ രണ്ടു ദിവസം ഉയര്‍ന്നുവന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണത്തിന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 280 രൂപ കുറഞ്ഞ് 105760 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 13220 രൂപയുമായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10860 രൂപയും പവന് 86880 രൂപയും നല്‍കണം. ഇവയെല്ലാം സ്വര്‍ണത്തിന്റെ വിലയാണ്. എന്നാല്‍ ആഭരണം വാങ്ങുമ്പോള്‍ ഒരു പവന് ഏകദേശം 10000 രൂപയില്‍ താഴെ അധികമായി നല്‍കേണ്ടി വരും.

14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8465 രൂപയാണ് ഇന്നത്തെ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5460 രൂപ നല്‍കണം. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4042 രൂപയാണ് നല്‍കേണ്ടത്. കേരളത്തില്‍ വെള്ളി വില ഗ്രാമിന് 235 രൂപയും പത്ത് ഗ്രാമിന് 2350 രൂപയുമാണ് ഇന്നത്തെ വില. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് ഇന്ന് 87.93 ഡോളറാണ് വില. ഡോളര്‍ സൂചിക 100ന് താഴേക്ക് വീണു. രൂപയുടെ മൂല്യം 95.39 ആയി ഉയരുകയും ചെയ്തു.

Previous Post Next Post