അഞ്ചാമത് മലയാളശബ്ദം എക്സലൻസ് പുരസ്കാരം; സാമൂഹ്യ സേവന രംഗത്തെ പ്രവർത്തനത്തിന് അഗ്നി ഗണേഷിന് എക്സലൻസ് പുരസ്കാരം; ആഗസ്റ്റ് 15ന് മന്ത്രി മോൻസ് ജോസഫ് പുരസ്കാരം സമ്മാനിക്കും


കേരളത്തിലെ പ്രമുഖ മലയാള മാധ്യമ സ്ഥാപനമായ മലയാള ശബ്ദം ന്യൂസും ഇന്ത്യയിലെ പ്രമുഖ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടായ ലോജിക് ജെ.കെ. ഷായും സംയുക്തമായി സംഘടിപ്പിക്കുന്ന 5th എക്സലൻസ് അവാർഡ് 2026 പ്രഖ്യാപിച്ചു.
വിവിധ മേഖലകളിൽ തങ്ങളുടേതായ കഴിവും പ്രവർത്തന മികവും തെളിയിച്ച വ്യക്തികളെ ആദരിക്കുന്നതിനായാണ് പുരസ്‌കാര ചടങ്ങ് സംഘടിപ്പിക്കുന്നത്. സമൂഹത്തിന് വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന പ്രതിഭകളെ കണ്ടെത്തി അവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് എക്സലൻസ് അവാർഡ് സംഘടിപ്പിക്കുന്നത്.
10 വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 10 വ്യക്തികൾക്കാണ് ഇത്തവണ പുരസ്‌കാരം നൽകുന്നത്. വിദ്യാഭ്യാസം, സാമൂഹിക സേവനം, ആരോഗ്യം, ബിസിനസ്, സേവന മേഖല, കലാ-സാംസ്കാരിക രംഗം തുടങ്ങി വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രി മോൻസ് ജോസഫ് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പ്രമുഖ വ്യക്തികളും വിവിധ മേഖലകളിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
മലയാള ശബ്ദം ന്യൂസിന്റെ മാധ്യമപ്രവർത്തന രംഗത്തെ ഇടപെടലുകൾക്കും ലോജിക് ജെ.കെ. ഷായുടെ വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്കും പുറമെ, സമൂഹത്തിലെ മികവുറ്റ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനുള്ള വേദിയായി കൂടി 5th എക്സലൻസ് അവാർഡ് മാറുകയാണ്.
മികവിന് അംഗീകാരം നൽകുകയും പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്ന പ്രവർത്തനങ്ങളെ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് പുരസ്‌കാരത്തിന്റെ പ്രധാന ലക്ഷ്യം.


ജ്യോതിഷ രംഗത്തെ അറിവും അനുഭവസമ്പത്തും സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കുന്നതിനൊപ്പം, സാമൂഹ്യസേവന രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന വ്യക്തിത്വമാണ് അഗ്നി ഗണേഷ്.
ആത്മീയതയും സേവന മനോഭാവവും കൈകോർത്തുകൊണ്ട്,
നിരവധി ആളുകൾക്ക് ആശ്വാസവും മാർഗനിർദേശവും നൽകുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഗുരുകുലം ട്രസ്റ്റ് സമൂഹത്തിന് നൽകുന്ന സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്.
ജ്യോതിഷ രംഗത്തെ മികവിനും,
സാമൂഹ്യസേവനത്തിലെ ആത്മാർത്ഥമായ ഇടപെടലുകൾക്കും
അർഹമായ അംഗീകാരമായി Malayala Shabdam Best Award
ഗുരുകുലം ട്രസ്റ്റിന്റെ അഗ്നി ഗണേഷിന് സമ്മാനിക്കുന്നു.

Previous Post Next Post