അഞ്ചാമത് മലയാളശബ്ദം എക്സലൻസ് പുരസ്കാരം; ഇവൻ്റ് മാനേജ്മെൻ്റ് രംഗത്തെ പുരസ്കാരം ഡേ ഡ്രീംസ് ഇവൻ്റ്സ് ന്; ആഗസ്റ്റ് 15ന് മന്ത്രി മോൻസ് ജോസഫ് പുരസ്കാരം സമ്മാനിക്കും


കേരളത്തിലെ പ്രമുഖ മലയാള മാധ്യമ സ്ഥാപനമായ മലയാള ശബ്ദം ന്യൂസും ഇന്ത്യയിലെ പ്രമുഖ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടായ ലോജിക് ജെ.കെ. ഷായും സംയുക്തമായി സംഘടിപ്പിക്കുന്ന 5th എക്സലൻസ് അവാർഡ് 2026 പ്രഖ്യാപിച്ചു.
വിവിധ മേഖലകളിൽ തങ്ങളുടേതായ കഴിവും പ്രവർത്തന മികവും തെളിയിച്ച വ്യക്തികളെ ആദരിക്കുന്നതിനായാണ് പുരസ്‌കാര ചടങ്ങ് സംഘടിപ്പിക്കുന്നത്. സമൂഹത്തിന് വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന പ്രതിഭകളെ കണ്ടെത്തി അവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് എക്സലൻസ് അവാർഡ് സംഘടിപ്പിക്കുന്നത്.
10 വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 10 വ്യക്തികൾക്കാണ് ഇത്തവണ പുരസ്‌കാരം നൽകുന്നത്. വിദ്യാഭ്യാസം, സാമൂഹിക സേവനം, ആരോഗ്യം, ബിസിനസ്, സേവന മേഖല, കലാ-സാംസ്കാരിക രംഗം തുടങ്ങി വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രി മോൻസ് ജോസഫ് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പ്രമുഖ വ്യക്തികളും വിവിധ മേഖലകളിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
മലയാള ശബ്ദം ന്യൂസിന്റെ മാധ്യമപ്രവർത്തന രംഗത്തെ ഇടപെടലുകൾക്കും ലോജിക് ജെ.കെ. ഷായുടെ വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്കും പുറമെ, സമൂഹത്തിലെ മികവുറ്റ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനുള്ള വേദിയായി കൂടി 5th എക്സലൻസ് അവാർഡ് മാറുകയാണ്.
മികവിന് അംഗീകാരം നൽകുകയും പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്ന പ്രവർത്തനങ്ങളെ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് പുരസ്‌കാരത്തിന്റെ പ്രധാന ലക്ഷ്യം.


ഒരു Event എന്നത് വെറുമൊരു പരിപാടിയല്ല,
മറിച്ച് ആളുകളുടെ മനസ്സിൽ എന്നും ഓർമ്മയായി നിലനിൽക്കുന്ന ഒരു അനുഭവമാണ്.
അത്തരത്തിലുള്ള മനോഹരമായ അനുഭവങ്ങൾ ഒരുക്കുന്നതിൽ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാപനമാണ് Day Dreams Event Management.
ആശയങ്ങൾക്ക് പുതുമയും,
സംഘാടനത്തിന് മികവും,
വേദികൾക്ക് മനോഹാരിതയും സമ്മാനിച്ച്
Event Management രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന Day Dreams Event മാനേജ്മെൻ്റ് സാരഥി ശ്രീ ജിബിൻ നൈനാൻ ജേക്കബിനു
ഓഗസ്റ്റ് 15 ന് മന്ത്രി പുരസ്കാരം സമ്മാനിക്കും.
Previous Post Next Post