അഞ്ചാമത് മലയാളശബ്ദം എക്സലൻസ് പുരസ്കാര നിറവിൽ അമൃതം ഫുഡ്സ് & കാറ്ററിംഗ്; പുരസ്കാരം ആഗസ്റ്റ് 15ന് സമർപ്പിക്കും


കേരളത്തിലെ പ്രമുഖ മലയാള മാധ്യമ സ്ഥാപനമായ മലയാള ശബ്ദം ന്യൂസും ഇന്ത്യയിലെ പ്രമുഖ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടായ ലോജിക് ജെ.കെ. ഷായും സംയുക്തമായി സംഘടിപ്പിക്കുന്ന 5th എക്സലൻസ് അവാർഡ് 2026 പ്രഖ്യാപിച്ചു.
വിവിധ മേഖലകളിൽ തങ്ങളുടേതായ കഴിവും പ്രവർത്തന മികവും തെളിയിച്ച വ്യക്തികളെ ആദരിക്കുന്നതിനായാണ് പുരസ്‌കാര ചടങ്ങ് സംഘടിപ്പിക്കുന്നത്. സമൂഹത്തിന് വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന പ്രതിഭകളെ കണ്ടെത്തി അവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് എക്സലൻസ് അവാർഡ് സംഘടിപ്പിക്കുന്നത്.
10 വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 10 വ്യക്തികൾക്കാണ് ഇത്തവണ പുരസ്‌കാരം നൽകുന്നത്. വിദ്യാഭ്യാസം, സാമൂഹിക സേവനം, ആരോഗ്യം, ബിസിനസ്, സേവന മേഖല, കലാ-സാംസ്കാരിക രംഗം തുടങ്ങി വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രി മോൻസ് ജോസഫ് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പ്രമുഖ വ്യക്തികളും വിവിധ മേഖലകളിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
മലയാള ശബ്ദം ന്യൂസിന്റെ മാധ്യമപ്രവർത്തന രംഗത്തെ ഇടപെടലുകൾക്കും ലോജിക് ജെ.കെ. ഷായുടെ വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്കും പുറമെ, സമൂഹത്തിലെ മികവുറ്റ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനുള്ള വേദിയായി കൂടി 5th എക്സലൻസ് അവാർഡ് മാറുകയാണ്.
മികവിന് അംഗീകാരം നൽകുകയും പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്ന പ്രവർത്തനങ്ങളെ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് പുരസ്‌കാരത്തിന്റെ പ്രധാന ലക്ഷ്യം.

മലയാള ശബ്ദം ന്യൂസ് - കാറ്ററിംഗ് മേഖലയിലെ  എക്സലൻസ് പുരസ്കാരം ഈ വർഷം നേടിയത് അമൃതം ഫുഡ്സ് ആൻ്റ് കാറ്ററിംഗ് ആണ്.
 
"ഓരോ ആഘോഷത്തിനും മധുരമേകുന്നത് മികച്ച ഭക്ഷണമാണ്. ആ രുചിയുടെ ഓർമ്മകൾ ഹൃദയങ്ങളിൽ പതിപ്പിച്ച ഒരു വിശ്വസ്ത സ്ഥാപനമാണ് അമൃതം ഫുഡ് & കാറ്ററിംഗ്.
ഗുണമേന്മയുള്ള വിഭവങ്ങൾ, ശുചിത്വം, മികച്ച സേവനം, ഉപഭോക്തൃ സംതൃപ്തി എന്നിവയ്ക്ക് എന്നും മുൻഗണന നൽകി ഭക്ഷ്യരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ സ്ഥാപനത്തെ ആദരിക്കുന്നതിനായാണ്  'Best Foods Award' സമ്മാനിക്കുന്നത്.

Previous Post Next Post