സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുള്ളത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. 24 മണിക്കൂറിനുള്ളില്‍ 115.6 മില്ലിമീറ്റർ മുതല്‍ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നും, ഇത് ഇടിമിന്നലോടു കൂടിയായിരിക്കുമെന്നും അധികൃതർ അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും പ്രത്യേക ജാഗ്രത തുടരാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലുമായി സംസ്ഥാനത്ത് ഇതുവരെ എട്ട് പേർ മരിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലകളില്‍ രാത്രി പെയ്ത കനത്ത മഴയില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്.