കണ്ഠരര് രാജീവര് തുടരുമോ? ശബരിമല തന്ത്രിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് തീരുമാനം ഇന്ന്.

ശബരിമല തന്ത്രിസ്ഥാനത്ത് കണ്ഠരര് രാജീവര് തുടരണമോ എന്ന കാര്യത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് നിർണായക തീരുമാനമെടുക്കും.സ്വർണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്ത് വന്നതും കടുത്ത ജാമ്യവ്യവസ്ഥകള്‍ നിലനില്‍ക്കുന്നതും കാരണം രാജീവർക്ക് തന്ത്രിസ്ഥാനത്ത് തുടരാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പകരക്കാരനായി മകൻ ബ്രഹ്മദത്തനെ ചുമതലയേല്‍പ്പിക്കാൻ ആലോചിക്കുന്നത്.തനിക്ക് പകരം ബ്രഹ്മദത്തന് തന്ത്രിസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജീവർ ദേവസ്വം ബോർഡിന് കത്ത് നല്‍കിയിട്ടുണ്ട്. തന്ത്രിസ്ഥാനം സംബന്ധിച്ച്‌ ബോർഡിന് അനുയോജ്യമായ തീരുമാനമെടുക്കാമെന്ന ഹൈക്കോടതി നിർദ്ദേശവും രാഷ്ട്രീയമായി ഏറെ വിവാദമുയർത്തിയ ഈ വിഷയത്തില്‍ ഇന്നത്തെ യോഗത്തില്‍ നിർണായകമാകും.
Previous Post Next Post