2026 ഫിഫാ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്ക്.
ടൂര്‍ണ്ണമെന്റില്‍ 10 ഗോളുകളാണ് എംബാപ്പെ നേടിയത്. രണ്ടാം സ്ഥാനത്തുള്ള മെസ്സിക്ക് എട്ടുഗോളുകളാണുള്ളത്. സ്‌പെയിനിനോട് പരാജയപ്പെട്ട ഫൈനല്‍ മല്‍സരത്തില്‍ മെസ്സിക്ക് സ്‌കോര്‍ ചെയ്യാനായിരുന്നില്ല. ഗോള്‍ഡന്‍ ബൂട്ട് രണ്ട് തവണ നേടുന്ന ചരിത്രത്തിലെ ആദ്യ താരമാണ് എംബാപ്പെ. 2022 ഖത്തര്‍ ലോകകപ്പിലും താരം ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു.
സ്‌പെയിന്‍ ഗോള്‍ കീപ്പര്‍ ഉനയ് സിമോണിനാണ് ഗോള്‍ഡന്‍ ഗ്ലോവ് പുരസ്‌കാരം. സ്‌പെയിനിനെ കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ് പുരസ്‌കാരത്തിന് ആധാരം. സിമോണിന് ഏഴ് ക്ലീന്‍ഷീറ്റുകളാണുള്ളത്. ടൂര്‍ണ്ണമെന്റില്‍ ഒറ്റ ഗോളാണ് സ്‌പെയിന്‍ വഴങ്ങിയത്. ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്‌പെയിന്‍ മിഡ്ഫീല്‍ഡര്‍ റൊഡ്രിക്ക് ലഭിച്ചു.