തിരുവനന്തപുരത്ത് ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)സംഘം ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.കേസുമായി ബന്ധപ്പെട്ട് ഈ ഘട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വിലയിരുത്തി ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാംകുമാർ വി.എം എന്നിവരുടെ ബെഞ്ച് ഇതു സംബബന്ധിച്ച ഹർജി തീർപ്പാക്കി. അന്വേഷണം സംബന്ധിച്ച്‌ സർക്കാർ ഇന്ന് ഹൈക്കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരുന്നു.

മേയ് 27ന് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്‌ഷനിലെ വസതിയില്‍ പരിശോധന നടത്തിയശേഷം മടങ്ങുകയായിരുന്ന ഇ.ഡി. ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായത്.
പിണറായി വിജയന്റെ മകള്‍ ടി. വീണ പ്രതിയായ സിഎംആർഎല്‍-എക്സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട് ശേഷം തിരിച്ചു പോകുമ്പോഴായിരുന്നു ആക്രമണം.
കേസുമായി ബന്ധപ്പെട്ട് 25ഓളം പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിനിടെയാണ്, ഇഡിക്കെതിരെ നടന്ന ആക്രമണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശി പൊതുതാല്‍‍പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
Previous Post Next Post