കോട്ടയം . പാറമ്പുഴ പാപ്പാലിയിൽ സുനിൽ കുമാർ (മോനായി - 48) ആണ് മരിച്ചത്.
പെയിൻ്റിംങ് തൊഴിലാളിയാണ്.
രണ്ട് അടി മാത്രം വീതിയുള്ള വീട്ടിലേക്കുള്ള വഴിയിലെ കൈത്തോട്ടിൽ ഇദ്ദേഹം വീണു പോകുകയായിരുന്നു.
സംഭവം കണ്ട് പ്രദേശവാസി ഉടൻ തന്നെ രക്ഷപെടുത്തുവാൻ ശ്രമിച്ചു എങ്കിലും ആഴക്കൂടുതൽ കാരണം മോനായി മുങ്ങി പോകുകയായിരുന്നു.
പിന്നീട് നാട്ടുകാർ തന്നെ മൃതദേഹം കണ്ടെത്തിയെങ്കിലും പത്തടിയിലേറെ താഴ്ച്ചയുളള തോട്ടിൽ നിന്നും മൃതദേഹം മുകളിലേക്ക് കയറ്റാൻ കഴിയാതെ അരമണിക്കൂറിലേറെ വെളളത്തിൽ തന്നെ ഉയർത്തി പിടിച്ചു നിർത്തുകയായിരുന്നു. പിന്നീട് കൂടുതൽ പേർ എത്തി മൃതദേഹം കരയ്ക്ക് കയറ്റി.ഈസ്റ്റ് പോലീസും ഫയർഫോഴ്സും പിന്നാലെ സ്ഥലത്തെത്തി.
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.