സ്വര്‍ണവിലയില്‍ ഇടിവ് ; പവന് ഇന്ന് എത്രയെന്ന് അറിയാം.

സ്വർണവിലയില്‍ കയറ്റിറക്കം തുടരുന്നു. ഇന്ന് ഗ്രാമിന് 115 രൂപ കൂടി 12,905 ആയി. പവന് 920 വർധിച്ച്‌ 1,03,240 രൂപയാണ് വില.ഇന്നലെ രാവിലെ ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ വെള്ളിവില ഇന്ന് തിരിച്ചു കയറി. അഞ്ച് രൂപ കൂടി 240 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഇന്നലെ സ്വർണത്തിന് രാവിലെ 165 രൂപ കുറയുകയും വൈകീട്ട് 175 രൂപ കൂടുകയും ചെയ്തു. 1,04,160 രൂപയായിരുന്നു വിപണി ക്ലോസ് ചെയ്യുമ്പോഴുള്ള നിരക്ക്.

അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിന് 49.37 ഡോളർ കുറഞ്ഞു. 1.23 ശതമാനം കുറഞ്ഞ് 3,975.91 ഡോളറാണ് ഇന്നത്തെ വില. ഏറെ നാളായി വൻ ചാഞ്ചാട്ടത്തിനാണ് വിപണി സാക്ഷ്യം വഹിക്കുന്നത്. ഈ വർഷം ജനുവരി 31ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് സ്വർണവിലയുടെ എക്കാലത്തെയും ഉയർന്ന നിരക്ക്.

തിങ്കളാഴ്ച രാവിലെയും വൈകീട്ടുമായി സ്വർണം പവന് 1480 രൂപ കുറഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 85 രൂപ താഴ്ന്ന് 13,110 രൂപയും പവന് 680 രൂപ കുറഞ്ഞ് 1,04,880 രൂപയുമായിരുന്നു. വൈകീട്ട് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഇടിഞ്ഞു. 1,04,080 രൂപ നിരക്കിലാണ് വിപണി ക്ലോസ് ചെയ്തത്. ശനിയാഴ്ച ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വർധിച്ചിരുന്നു. പവന് 1,05,560 രൂപയും ഗ്രാമിന് 13,195 രൂപയുമായിരുന്നു വില.
Previous Post Next Post