വിഴിഞ്ഞം തുറമുഖം; അദാനിയുടെ ഓഹരി വില്‍പ്പനയ്ക്ക് സര്‍ക്കാരിന്‍റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി.

വിഴിഞ്ഞം തുറമുഖത്ത് വമ്പൻ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന്റെ ഭാഗമായി ഓഹരികള്‍ കൈമാറാൻ അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കമ്പനിക്ക് സ്വന്തം നിലയ്ക്ക് ഓഹരികള്‍ വില്‍ക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയില് സേവ്യര് ചിറ്റിലപ്പിള്ളി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം തുറമുഖത്തിന്റെ ഷെയറില് വലിയൊരു ഭാഗം അദാനി ഗ്രൂപ്പ് ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളില് ഒന്നായ എംഎസ്സി ഗ്രൂപ്പിന് കൈമാറുന്നുവെന്ന തരത്തിലുള്ള വാർത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സര്ക്കാരിന്റെ അനുമതിയില്ലാതെ ഷെയര് കൈമാറാന് കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

ചില കാര്യങ്ങളില് കേന്ദ്രസര്ക്കാരിന്റെ കൂടി അനുമതി വേണം. ഇതുമായി ബന്ധപ്പെട്ട ഫയല് സര്ക്കാരിന്റെ മുന്നില് വന്നാല് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞത്തെ രണ്ടാംഘട്ട നിര്മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് മന്ദഗതിയിലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനുബന്ധ വ്യവസായങ്ങള്ക്ക് സ്ഥലം ഏറ്റെടുത്ത് കൊടുക്കണം. കഴിഞ്ഞ അഞ്ചുവര്ഷമായി സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുള്ള പ്രവര്ത്തനം മന്ദഗതിയിലാണ്. യുഡിഎഫ് സര്ക്കാര് വന്നതിനുശേഷം നടപടികള് വേഗത്തിലാക്കിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
Previous Post Next Post