കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍;അടച്ചുപൂട്ടും,‍ ഉറച്ച്‌ കമ്പനി.

കോറോ ഹെല്ത്തിന്റെ കേരളത്തിലെ ഓഫീസുകള് അടച്ചുപൂട്ടാനുള്ള തീരുമാനത്തില് ഉറച്ച്‌ കമ്പനി.കൊച്ചിയിലും കോഴിക്കോട്ടുമായി 830 ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട സംഭവത്തില് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില് ഇന്നലെ എറണാകുളം കളക്ടറേറ്റില് നടത്തിയ ചര്ച്ചയിലാണ് കമ്പനി നിലപാട് വ്യക്തമാക്കിയത്.തീരുമാനത്തില്നിന്നു പിന്മാറണമെന്ന് അഭ്യർഥിച്ച സര്ക്കാര്, കമ്പനിയുടെ തുടര്പ്രവര്ത്തനങ്ങള്ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.

ചര്ച്ചയില് അന്തിമ തീരുമാനമാകാതെ വന്നതോടെ 20ന് ചര്ച്ച വീണ്ടും തുടരും. കോറോ ഹെല്ത്ത് കമ്പനി അധികൃതര് ഈ ചര്ച്ചയില് നേരിട്ടു പങ്കെടുക്കും. അതേസമയം, വിഷയത്തില് കേന്ദ്രസര്ക്കാരിന്റെ ഇടപെടലിനുള്ള നടപടികളിലേക്കു കടക്കുകയാണ് സര്ക്കാര്. ഇതിന്റെ ഭാഗമായി മന്ത്രി ബിന്ദു കൃഷ്ണ 13ന് കേന്ദ്ര തൊഴില്വകുപ്പ് മന്ത്രിയുമായി ചര്ച്ച നടത്തും.

സാമ്പത്തിക പ്രതിസന്ധി, ഓര്ഡറുകള് ലഭിക്കുന്നില്ല തുടങ്ങിയ കാരണങ്ങളാണ് അടച്ചുപൂട്ടലിനു കാരണമായി ചര്ച്ചയില് കമ്പനി ഉന്നയിച്ചത്. എന്നാല്, രേഖകളില് കമ്പനി ലാഭത്തിലാണെന്നതും ഇന്ത്യയിലെ മറ്റു കേന്ദ്രങ്ങളിലെ പ്രവര്ത്തനവും ചൂണ്ടിക്കാട്ടി വാദങ്ങളെ സര്ക്കാര് തള്ളി. മുമ്പ് നടന്ന ചര്ച്ചകളിലെ ധാരണകളെല്ലാം ലംഘിക്കുന്ന സമീപമാണു കമ്പനി സ്വീകരിച്ചിരുന്നതെന്നാണ് സര്ക്കാര് നിലപാട്.
Previous Post Next Post