കേരളം എന്നെഴുതിയതിലുണ്ടായ അക്ഷരപ്പിശകിനെത്തുടർന്നുണ്ടായ ട്രോളുകളോട് പ്രതികരിച്ച് മന്ത്രി പി കെ കുഞ്ഞാലികുട്ടി.എഴുതുന്നതിനിടയില്‍ ചുറ്റും ആളുകള്‍ സംസാരിക്കുന്നത് കേട്ടപ്പോഴുണ്ടായ ഒരു ചെറിയ ആശയക്കുഴപ്പത്തില്‍ സംഭവിച്ചൊരു തെറ്റാണതെന്ന് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതിനെ പൂർണ്ണാർത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നുവെന്നും വരും ദിവസങ്ങളില്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലർത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജനങ്ങളുടെ വിമർശനങ്ങളെയും അഭിപ്രായങ്ങളെയും തികഞ്ഞ ജനാധിപത്യ ബോധത്തോടെ കേള്‍ക്കുകയും, തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് മനസ്സിലാക്കി തിരുത്തി മുന്നോട്ട് പോകുകയും ചെയ്യും. ജനങ്ങള്‍ക്ക് എപ്പോഴും വിമർശിക്കാനും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനുമുള്ള പൂർണ്ണ അധികാരമുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും അത് ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുകയും ചെയ്യുക എന്നതാണ് യു.ഡി.എഫിന്റെയും ഈ സർക്കാരിന്റെയും എന്റെയും നയമെന്നും അദ്ദേഹം പറഞ്ഞു.
'കേരളം' അക്ഷരപ്പിശകില്‍ കുഞ്ഞാലിക്കുട്ടി;'ഒരു ചെറിയ ആശയക്കുഴപ്പത്തില്‍ സംഭവിച്ചൊരു തെറ്റ്'.
Malayala Shabdam News
0