കോക്രോച്ച്‌ ജനതാ പാര്‍ട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്.


ലഡാക്ക് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡല്‍ഹി ജന്തർ മന്തറിലെ സമരപ്പന്തലില്‍ നിന്ന് ഡല്‍ഹി പോലീസ് ബലപ്രയോഗത്തിലൂടെ നീക്കിയതിന് പിന്നാലെ പ്രതിഷേധം കനക്കുന്നു .

പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ കോക്രോച്ച്‌ ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ ഇന്ന് പുലർച്ചെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവിടെ നിന്നും മാറ്റിയ സോനം വാങ്ചുക്കിനെ നിലവില്‍ സഫ്ദർജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Previous Post Next Post