പശ്ചിമേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധവും സംഘർഷങ്ങളും നമ്മുടെ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും വിപണിയെയും എങ്ങനെയൊക്കെ ബാധിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇന്ത്യയിലെ ഡയറ്റ് കോക്ക് വില വർദ്ധനവ്.പശ്ചിമേഷ്യയിലെ പ്രതിസന്ധിയെ തുടർന്ന് വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങള്‍ കാരണം ജനപ്രിയ സോഫ്റ്റ് ഡ്രിങ്കായ ഡയറ്റ് കോക്കിന്റെ വില ഇന്ത്യയില്‍ 10 ശതമാനത്തിലധികം വർദ്ധിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അലുമിനിയം ക്യാനുകളുടെ ലഭ്യതക്കുറവ് മൂലം പാക്കേജിംഗ് തന്ത്രം മാറ്റാൻ കൊക്കകോള നിർബന്ധിതരായതാണ് ഈ വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണം.
ഇന്ത്യയിലേക്ക് അലുമിനിയം ക്യാനുകളും അനുബന്ധ വസ്തുക്കളും എത്തിക്കുന്ന നിർണായക സമുദ്ര പാതയായ ഹോർമുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത തടസ്സങ്ങളാണ് ഈ പ്രതിസന്ധിക്ക് കാരണം. പതിവ് വിതരണ ചാനലുകള്‍ തടസ്സപ്പെട്ടതോടെ തെക്കുകിഴക്കൻ ഏഷ്യയില്‍ നിന്ന് വലിയ അലുമിനിയം ക്യാനുകള്‍ ഇറക്കുമതി ചെയ്യാൻ കമ്പനി തുനിഞ്ഞത് പാക്കേജിംഗ് ചെലവ് കുത്തനെ ഉയർത്തി