സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ വർദ്ധനവ്. പവന് 440 രൂപ കൂടി 1,06,280 രൂപയായി. ഗ്രാമിന് 55 രൂപ വർദ്ധിച്ച് 13,285 രൂപയായി.24 കാരറ്റ് സ്വർണത്തിനും വില കൂടിയിട്ടുണ്ട്. ഒരു ഗ്രാമിന് 60 രൂപ വർധിച്ച് 14,493 രൂപയായി ഉയർന്നു. ഒരു പവന് 480 രൂപയാണ് കൂടിയത്. 1,15,944 രൂപയാണ് വില.
വരും ദിവസങ്ങളില്‍ സ്വർണവില കുറയുമെന്ന് കരുതിയവർക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 1,05,840 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വില.ആഗോള വിപണിയില്‍ സ്വർണത്തിൻ്റെ ഡിമാൻഡ് ഉയർന്നതും, യു.എസ്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടവും, അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് നിലവിലെ വിലവർധനവിന് പ്രധാന കാരണമെന്നാണ് വിവരം.
ബി ഐ എസ് ഹാള്‍മാർക്കിംഗും കൃത്യമായ പ്രൈസ് ബ്രേക്ക്-അപ്പ് ബില്ലുകളും ഉറപ്പാക്കിയാണ് ഉപഭോക്താക്കള്‍ ഇപ്പോള്‍ സ്വർണം വാങ്ങുന്നത്. വെള്ളിയാഭരണങ്ങള്‍ക്ക് നിലവില്‍ ഡിമാൻഡ് കൂടിയിട്ടുണ്ട്.