പതിനാലുകാരൻ സ്കൂട്ടര്‍ ഓടിച്ചു; അമ്മയ്ക്ക് 26,000 രൂപ പിഴ.


പ്രായപൂർത്തിയാകാത്ത ബാലൻ സ്കൂട്ടർ ഓടിച്ച സംഭവത്തില്‍ അമ്മയ്ക്ക് 26,000 രൂപ പിഴ. കടയ്ക്കല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 വയസ്സുകാരനെ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ചതിന് വാഹനത്തിന്റെ രജിസ്റ്റർ ചെയ്ത ഉടമയായ അമ്മയ്ക്ക് വൻ തുക പിഴ വിധിച്ചത്.

2023 ഏപ്രില്‍ 9-ന് ചിതറ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുട്ടി സ്കൂട്ടർ ഓടിക്കുന്നതായി കണ്ടെത്തിയത്.

പരിശോധനയ്ക്കിടെ എസ്‌ഐ മുഹസിൻ മുഹമ്മദിന്റെ നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഉബൈദും അരുണും ചേർന്ന് വാഹനം തടഞ്ഞു. തുടർന്ന് കുട്ടിയുടെ രക്ഷിതാവിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി നിയമനടപടികള്‍ സ്വീകരിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കേസിന്റെ വിചാരണ പൂർത്തിയായതോടെയാണ് കോടതി വാഹന ഉടമയ്ക്ക് 26,000 രൂപ പിഴ ശിക്ഷ വിധിച്ചത്.

Previous Post Next Post