വിദ്യാർത്ഥി പ്രതിഷേധക്കാർക്കുനേരെ പൊലീസ് നടത്തിയ വ്യാപക ആക്രമണങ്ങളില്‍ കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്.ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു.
പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, മുഖ്യമന്ത്രി വി.ഡി സതീശൻ, കെ.സി വേണുഗോപാല്‍ തുടങ്ങി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കളെല്ലാം ലോക് കല്യാണ്‍ മാർഗിലുള്ള പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധം നടത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള മുദ്രാവാക്യം വിളികളുമായാണ് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്നത്.ഡല്‍ഹിയില്‍ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും വലിയ പ്രതിഷേധമാണ് രാജ്യത്തുടനീളം ഉയർന്നുവരുന്നത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അടിയന്തരമായി പ്രതിഷേധവുമായി നേരിട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് എത്തിയത്.