കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസില്‍ കുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച്‌ കോടതി..


കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസില്‍ കുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച്‌ കോടതി.

പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ഇരുഭാഗങ്ങളുടേയും വിശദമായ വാദങ്ങള്‍ കേട്ട ശേഷമാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചത്. നേരത്തെ, ഇനിയും പുറത്തിറങ്ങിയാല്‍‌ മറ്റുള്ളവരേയും കൊല്ലുമെന്നും താൻ ഗാന്ധിജിയൊന്നുമല്ലെന്നും ചെന്താമര പറഞ്ഞിരുന്നു. പിന്നീട് കോടതി നിർദേശ പ്രകാരം കൗണ്‍സലിംഗ് നല്‍കിയപ്പോള്‍ ചെന്താമര സംസാരിച്ചത് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു. വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.

ചെന്താമരയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും സൈക്കോളജി, സൈക്കാട്രി റിപ്പോർട്ടുകള്‍ ഇത് ശരിവെക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ഗാന്ധിയല്ല താൻ എന്ന് പ്രതി കോടതിയില്‍ പറഞ്ഞു. ഞാൻ അങ്ങോട്ട് പ്രശ്നത്തിന് പോകില്ല. ഇങ്ങോട്ട് വന്നാല്‍ വെറുതെ വിടില്ലെന്നും ചെന്താമര പറഞ്ഞെന്ന് കോടതി പറഞ്ഞു. പ്രതിയെ പ്രകോപിപ്പിച്ചു എന്നാണ് കുറ്റം ചെയ്യാനുള്ള കാരണം. കൊല്ലപ്പെട്ട സുധാകരൻ്റെ മകളുടെ കാര്യത്തില്‍ ഡിഫൻസ് കൗണ്‍സില്‍ മുൻപാകെ പ്രതി കുറ്റബോധം കാണിച്ചു. പ്രതിക്ക് മാനസാന്തരമുണ്ടാകില്ല. ഇരകളുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിട്ടില്ല. പ്രകോപനം ഇല്ലാതെയാണ് ചെന്താമരയുടെ കുറ്റകൃത്യം. മനസാന്തര പെടാനുള്ള സാധ്യത കൂടി നോക്കിയാണ് ശിക്ഷ വിധിക്കാറുള്ളത്.

Previous Post Next Post